Pages

Monday, April 30, 2007

പീഡാനുഭവം (വേറെ എന്തു ചെയ്യാൻ ?)


ഓർമ കെട്ട ഒരു രാത്രി,
നിദ്രാഭംഗം  വന്നതു കൊണ്ടാവാം,
ഇടയ്ക്കു മുറിഞ്ഞുപോയ
സ്വപ്നത്തെ
തേടി നിങ്ങൾ വന്നത് ,

എൻറെ,
കിടപ്പറയിൽ,
അവരുപെക്ഷിച്ചു പോയ,
എൻറെ ജഡം കൊണ്ടു
നിങ്ങൾ തൃപ്തി പെട്ടുകൊൾക


1

ജോര്‍ജ് പി ജോര്‍ജ് ടോക്ക് ഷോ കഴിഞ്ഞിറങ്ങുമ്പോള്‍ 10 മണി കഴിഞ്ഞിരുന്നു, അന്ന് അയാള്‍ പതിവിലും അധികം ക്ഷീണിതനായിരുന്നു
ക്രൂരമായി ബലത്സംഗം ചെയ്യപ്പെട്ട ഒരുകുട്ടിയുടെ സ്വഭാവഹത്യയെ ചെറുക്കാൻ  ഇന്ന് ഷോ യില്‍ അയാള്‍ വല്ലാതെ പണിപ്പെട്ടു.

ഇരുപക്ഷത്തും അണിനിരത്താം എന്നുകരുതി എഡിറ്റോറിയല്‍ ബോര്‍ഡ്‌ വിളിച്ച് വരുത്തിയവരൊക്കെ വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് അയാളെയും പെണ്‍കുട്ടിയെയും ആക്രമിക്കുകയായിരുന്നു

വനിതാകമ്മീഷന്‍ അംഗത്തിനു ആസ്ത്മയുടെ ശല്യം ഉള്ളതിനാല്‍ തൊണ്ടയിലെ കുറുകൽ മാത്രമേ പുറത്ത് വന്നുള്ളൂ.

പാവം പെണ്‍കുട്ടി പ്രേക്ഷക ലക്ഷങ്ങളുടെ മുന്നിൽ വച്ച് 14 പേർ അവളെ വാക്കുകൾ കൊണ്ട് പീഡിപ്പിച്ചു, (ഇതിലും എത്രെയോ ഭേതമായിരുന്നു ബസിലെ ബലാത്സംഗം ) ജോർജ് നിസ്സഹായനായ വെറും കാഴ്ചക്കാരൻ ആയി മാറി

ഷോ കഴിഞ്ഞു വെണ്ടിംഗ് മെഷിനില്‍ നിന്ന് ഒരുചായ എടുത്തു സിഗരറ്റും വലിച്ചു ആ സിനിമ പരിപാടി ചെയ്യുന്ന ഫാത്തിമ യുമായി സംസാരിച്ചു നിക്കുമ്പോഴാണ് പുരോഗമന പുരുഷ സഹകരണ പ്രസിടന്റ്റ് പദ്മനാഭന്‍ അയാള്‍ടെ ചെവിയില്‍ പറഞ്ഞതു "ഇങ്ങനെ ചിന്തെരിടാതെ ആ ഇരുട്ടത്തോണ്ട് കൊണ്ടുപോ ഇഷ്ടാ...

"നാളെ കേസും കൂട്ടോം വന്നാല്‍ നമുക്കീ സിനിമാ പരിപാടിക്കാരിയെ അങ്ങ് അഭിസാരികയാക്കാം"

2

ദൽഹി പീഡനത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാവാം ഇന്നത്തെ ജോർജിന്റെ ടാക് ഷൊയിക്കു ആധാരമായ വോൾവോ  ബലാത്സംഗം നടന്നത്

തിരുവനന്തപുരം കോഴിക്കോട് വോൾവോ ബസിൽ കഴിഞ്ഞ ബുധനാഴ്ച   ആണ് സുൽത്താന  ബീഗം  ബലാത്സംഗം ചെയ്യപ്പെട്ടത് (മറ്റു പീഡനങ്ങൾ പോലെ ആയിരുന്നില്ല ഇവിടെ ഇരയാക്കപ്പെട്ടവൾക്ക് ഒരു പേരെങ്കിലും ഉണ്ടായിരുന്നു). പീഡന ത്തിനു ശേഷം അവളെ നാഷണൽ ഹൈവേ യിൽ ഒരിടുങ്ങിയ  പാലത്തിനു സമീപം കണ്ടെത്തി.

വഴിയിൽ കണ്ട അവളെ അജ്ഞാതൻ സമീപത്തെ സ്വകാര്യ
ആശുപത്രിയിലാക്കി കടന്നുകളഞ്ഞു

3

ഈ കേസിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ബസിലെ ഡ്രൈവറും സഹായിയും, അവർ കാബിനിൽ ആയിരുന്നതിനാൽ പിന്നിൽ നടന്നതൊന്നും  അറിഞ്ഞില്ല.
പക്ഷെ ഇടയ്ക്കു, ഒരു  യുവതി ബഹളം വച്ചു ബസിൽ നിന്നിറങ്ങിപ്പോയെന്നു മാത്രം അവർക്കറിയാം

ബുധനാഴ്ച ആയിരുന്നതിനാൽ ബസിൽ  7 സീറ്റുകളെ ബുക്ക്‌ ചെയ്തിരുന്നുള്ളൂ.
ഒന്ന് ഒരു ഇടതു പക്ഷ സഹയാത്രികൻ, പിന്നൊരു വലതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് രണ്ടു എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു നഴ്സിംഗ് വിദ്യാർഥിനികൾ പിന്നെ സുൽത്താന  ബീഗം എന്ന 23 കാരി, മനുഷ്യാവകാശ പ്രവർത്തക.

എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾ കയറിയപ്പോഴേ പിൻ  സീറ്റിൽ പോയി കിടന്നുറങ്ങി, രാത്രി നടന്നതൊന്നും അവരറിഞ്ഞതേയില്ല.

നഴ്സിംഗ് വിദ്യാർത്ഥിനികൾ ലെസ്ബിയൻ റെയ്പിസ്റ്റ്കളാണെന്നു ഭാഗ്യത്തിന് ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടും ഇല്ല

സുൽത്താന  ബീഗം അബോധാവസ്ഥയിൽ തുടരുന്നതിനാൽ മൊഴി സാധ്യമല്ല

4

ടാക് ഷോ യിൽ അവളെ എന്തൊക്കെ ആണ് വിശേഷിപ്പിച്ചതു   ചിലർ അവളെ നക്ഷത്ര വേശ്യ എന്നു വിശേഷിപ്പിച്ചപ്പോൾ മറ്റു ചിലർ  അവൾ nymphomaniac ആണെന്നന്നാണ് പറഞ്ഞത്. അങ്ങനെ ഷോയിൽ ഉണ്ടായിരുന്ന 14 പേരും ചേർ ന്നു അവളുടെ ചോര കുടിച്ചു

ഭാഗ്യം സുൽത്താന ബീഗത്തിന് ബോധം ഇല്ലാത്തത്.

ഏറെ ആവേശം ആധുനിക  മഹിള മൊചൻ പ്രസിഡന്ടിനു ആയിരുന്നു അവർ സുൽത്താനയെ ഒരു ശവപ്പെട്ടിയിൽ കിടത്തി തെരുവുകൾ തോറും കൊണ്ട് നടന്നു മറ്റുള്ളവർക്ക് ഭോഗിക്കാൻ കൊടുത്തിട്ട് അതുകണ്ട് പൊട്ടി ചിരിക്കും പോലെ ജോര്‍ജിന്  തോന്നി ഒടുക്കം അവളെ ശവപ്പെട്ടിയിൽ നിന്ന് തള്ളി താഴെയിട്ടിട്ട് അവരൊക്കെ സ്റ്റുഡിയോ വിട്ടു.

ജോര്‍ജിന് തല കറങ്ങുന്ന പോലെ തോന്നി.

5

ഫോർത്ത് എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു നഗരത്തിലെ തിരക്കിലൂടെ കാർ ഓടിക്കുമ്പോൾ ജോർജിനു തോന്നി മുന്നിൽ  പോകുന്ന ഓരോ വാഹനങ്ങൾക്കുള്ളിലും ആരൊക്കെയോ വിവസ്ത്രയാക്കപ്പെടുന്നതായിട്ടു.

ശ്രദ്ധ പാളി അയാൾ സ്റ്റാച്യു വിലെ സിഗ്നലിൽ വച്ചു ഒരു ബൈക്ക് യാത്ര ക്കാരൻറെ മേൽ കാർ  തട്ടിച്ചു , ഭാഗ്യത്തിന് ബൈക്ക് മറിഞ്ഞതല്ലാതെ അയാള്ക്ക് ഒന്നും പറ്റിയില്ല

വീട്ടിലെത്തി ജോർജ്   അണ്ണാക്കിലേക്ക് കൈകടത്തി ചർദിക്കാൻ നോക്കി പിന്നെ ഷവർനു  കീഴെ  1 മണിക്കൂർ നിന്നു, ആകെ ഒന്ന് തണ്ത്തെന്നു തോന്നിയപ്പോൾ പോയി കിടന്നു

മണി മൂന്നായി കാണും തിരിഞ്ഞും മറിഞ്ഞും കിടന്നു അവസാനം ജോർജ് ഒന്ന് കണ്ണടച്ചു. ആ ഉറക്കത്തിൽ അയാൾ ഒരു സ്വപ്നം കണ്ടു.

സ്റ്റുഡിയോ യിൽ നിന്ന് മടങ്ങുന്ന വഴി ശ്രീകാര്യത്ത് വച്ചു ഒരു വോൾവോ ബസ് അയാൾടെ സാൻട്രോ കാറിനെ ഓവർടെക്ക് ചെയ്തു.
അയാൾ അതിൻറെ പിറകെ പോയി, കണിയാപുരത്തുന്നു വലത്തോട്ട് തിരിഞ്ഞ് ഇടറോഡിൽ കയറിയാൽ അയാൾടെ വാടക വീടായി, പക്ഷെ ജോർജിനു തിരിയാൻ തോന്നിയില്ല,സാൻട്രോ യിക്കും
ഇടയ്ക്കു അയാൾ ബസിനെ മറികടന്നെങ്കിലും കല്ലമ്പലം എത്തിയപ്പോൾ ബസ്‌ അയാൾടെ മുന്നിൽ കയറി

പിന്നെ കൊല്ലത്ത് വച്ച് അയാൾ മുന്നിൽ കയറി ആ വിജയം  അധികം നീണ്ടു നിന്നില്ല ,നീണ്ടകരയിലെ വലിയ പാലത്തിൽ വച്ചു ബസ് മുന്നിലായി, പിന്നെ അയാൾ എത്ര ശ്രമിച്ചിട്ടും ബസിനെ മറികടക്കാൻ ആയതേ ഇല്ല

ഇപ്പോൾ ബസ്‌ ആർച്ച് പോലെയുള്ള , ആ വീതി കുറഞ്ഞ പാലത്തിന് തൊട്ടുമുന്നിൽ വേഗം കുറച്ചു, ജോർജ് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച തും എതിർ ദിശയിൽ നിന്നൊരു ലോറി വന്നു, പിന്നെ അയാൾ ബസിന്റെ പിന്നിലേക്ക്‌ ഉൾവലിഞ്ഞു

പെട്ടെന്നാണ് വോൾവോ  നിന്നത്, അതിൽ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി .അവൾ ബസിനു പിന്നിലേക്ക്‌ നടന്നു അയാൾടെ കാറിനു മുന്നിലെത്തി, വീഴാതിരിക്കാൻ ബോണറ്റിൽ കൈകൾ കുത്തി നിന്നു

ജോർജ് കാറിൽ നിന്നിറങ്ങി,അവളുടെ ശരീരത്തിൽ അവിടിവിടെ നഖ പാടുകൾ ഉണ്ടായിരുന്നു, ജോർജ് അവളെ കാറിന്റെ ബോണറ്റിലേക്ക് കിടത്തി
ബോണറ്റിലെ ചൂട് തട്ടിയപ്പോൾ അവൾക്ക് ചെറിയൊരാശ്വാസം തോന്നി അവൾ പതുക്കെ കണ്ണുകൾ അടച്ചു,
അപ്രതീക്ഷിതം എന്ന് പറയട്ടെ ജോർജ് അവളുടെ മേലേക്ക് ആഴ്ന്നിറങ്ങി, ഒരുവട്ടം അല്ല പലതവണ.

6

നാഭിക്ക് താഴെ നനവ്‌ പടർന്നപ്പോൾ ജോർജ് ഞെട്ടി ഉണർന്നു.

അയാൾക്ക്‌ വിശൊസിക്കാൻ കഴിഞ്ഞില്ല, സ്വപ്നത്തിൻറെ അവസാനം അയാൾക്ക് പറ്റിയത്.

ജോർജിന് അത് ആലോചിക്കും തോറും ഭ്രാന്ത്‌ കയറി.

അയാൾ കടുത്ത കുറ്റ ബോധം കൊണ്ട് ഒരുവേള ആത്മഹത്യ ചെയ്താലോ എന്നും,  പിന്നെ പിന്നെ നടന്നതൊക്കെ സ്വൊപ്നത്തിൽ ആണെന്നു വിശ്വസിപ്പിക്കാനുള്ള ശ്രമവും നടത്തി നോക്കി.

7

നേരം വെളുക്കാറായി കാണും ജോർജ് കാർ എടുത്ത് നേരെ പോലീസ് സ്റ്റേ ഷനിലേക്കു പോയി
അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളും പോലീസും ഇങ്ങനെ ആഘോഷിച്ചു "പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ് പി  ജോർജ്  ആണ് ബസിൽ നിന്ന് കാൽ വഴുതി വീണ സുൽത്താന  ബീഗത്തെ ആശുപത്രിയിൽ എത്തിച്ചത്, ആശുപത്രിയിൽ എത്തിക്കും മുന്നേ അയാൾ നിരവധി തവണ അവരെ ബലാൽസംഗം ചെയ്തു , പ്രതി കുറ്റം സമ്മതിച്ചു "

നിസ്സഹായമായ, കഴിഞ്ഞു പോയ നാളുകളെ പഴിച്ചും  സ്വയം പീഡനത്തിന്റെ  ആഹ്ലാദത്തിൽ മതിമറന്നും ജോർജ് പി  ജോർജ് ജയിലിനു വെളിയിലൂടെ പോകുന്ന വാഹനങ്ങളിലേക്ക്  കാതോർത്തു,

അവയ്ക്കുള്ളിൽ ഇപ്പോഴും ആരെങ്കിലും ..........................?